പാനൂർ: മുംബൈയിലെ എസ്.എൻ.ഡി.പി യോഗം മട്ടുംഗ ശാഖ സെക്രട്ടറിയും ശ്രീനാരായണ മന്ദിരസമിതി ലൈഫ് മെംബറുമായ പാനൂർ മൊകേരിയിലെ ആർ.എം. പുരുഷോത്തമൻ (74) നിര്യാതനായി. മൊകേരിയിലെ രയരോത്ത് മമ്പള്ളി കുടുംബാംഗവും പരേതരായമമ്പള്ളി കണ്ണൻ - ചീരൂട്ടി ദമ്പതികളുടെ മകനാണ്. ജീവകാരുണ്യ പ്രവർത്തകനാണ്. അയ്യപ്പ ഭക്തമണ്ഡൽ മുട്ടുംഗ സെക്രട്ടറി, മുംബൈ കേരളീയ സമാജം, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, ശ്രീമുത്തപ്പൻ സേവ സമിതി, അയ്യപ്പ സേവ മണ്ഡൽ സയൺ കോളിവാട എന്നീ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: ശൈലജ പുരുഷോത്തമൻ. മക്കൾ: പുനീത് പുരുഷോത്തമൻ, പൂർണിമ ഷാജി. മരുമക്കൾ: സ്നേഹ പുനീത്, ഷാജി. സഹോദരങ്ങൾ: മമ്പള്ളി ശ്രീധരൻ (മുംബൈ കച്ചവടം), മമ്പള്ളി ദാസൻ (മാർജിൻ ഫ്രീ മാർക്കറ്റ് പാനൂർ), കമല (കുന്ദമംഗലം), കോമളവല്ലി (മാഹി).