നീലേശ്വരം: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കാണ്ടെത്തി. കരിന്തളം തലയടുക്കം കാരാട്ടെ പി. മിഥുൻ രാജിനെയാണ് (18) വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. എറണാകുളത്ത് കോഴ്സിനു പഠിക്കുകയായിരുന്നു. മാതാപിതാക്കൾ മടിക്കൈയിലെ വീട്ടിൽ പോയി രാത്രി ഒമ്പതോടെ വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. കാരാട്ട് കെ. രാജന്റെയും ചിമ്മത്തോട്ടെ പി. ശോഭയുടെയും മകനാണ്. സഹോദരൻ: പി. വിപിൻ രാജ് (ദുബൈ).