ചൊക്ലി: കടുക്ക ബസാർ കണ്ണോത്ത് ജുമാ മസ്ജിദിന് സമീപം മോറേമ്മൽ കേഛംകണ്ടി ആയിഷ (67) നിര്യാതയായി. പരേതനായ അബൂബക്കറിന്റെയും കേഛംകണ്ടി നബീസുവിന്റെയും മകളാണ്. ഭർത്താവ്: മോറേമ്മൽ മമ്മു ഹാജി. മക്കൾ: നസീമ, നസീർ(സൗദി), നവാസ് (ഖത്തർ), പരേതയായ നസീല. മരുമക്കൾ: റഊഫ് (പന്തക്കൽ), റയീസ് (കോറോത്ത് റോഡ്), സുനീറ (കവിയൂർ), ഫസീല തുറങ്ങാൾ (പുല്ലൂക്കര). സഹോദരങ്ങൾ: മുനീർ (ഗൾഫ്), സലീന, പരേതനായ കരീം.