കുഴഞ്ഞുവീണു മരിച്ചു
കൊടുവള്ളി: എളേറ്റിൽ പശുക്കൾക്ക് പുല്ല് ശേഖരിക്കാൻ പോയ ക്ഷീരകർഷകൻ കുഴഞ്ഞുവീണ് മരിച്ചു. ചളിക്കോട് ചെള്ളാട്ടുപാറക്കൽ പൊയിൽ അശോകൻ (70) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് ആളൊഴിഞ്ഞ പറമ്പിൽ അശോകനെ കണ്ടെത്തിയത്. പിതാവ്: കൊടക്കാട്ട് പരേതനായ രാമൻകുട്ടി. മാതാവ്: പരേതയായ തിരുമാല. ഭാര്യ: ശാന്ത. മക്കൾ: അഭിജിത്ത്, അനുഷ. മരുമകൻ: ശ്യാം പ്രസാദ് (കാക്കൂര്‍). സഹോദരങ്ങൾ: ദാമോദരൻ (പൂനൂർ), ബാലൻ, ഭാസ്കരൻ, രാമചന്ദ്രൻ (കക്കോടി), ജാനകി (മാളു) കോരങ്ങാട്, പരേതനായ കണ്ടൻകുട്ടി. സഞ്ചയനം ഞായറാഴ്ച.