കൊടുങ്ങല്ലൂർ: കോതപറമ്പ് ജുമാമസ്ജിദിന് വടക്കുവശം ഏലൂർ മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പൻ മാസ്റ്റർ (85) നിര്യാതനായി. കോതപറമ്പ് ജെ.ടി.എസ് അധ്യാപകനായിരുന്നു. കോതപറമ്പ് മഹല്ല് മുൻ ജനറൽ സെക്രട്ടറി, ബഹദൂർ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി, കോതപറമ്പ് മഹല്ല് വെൽഫെയർ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോതപറമ്പ് ജി.എം.എൽ.പി സ്കൂളിലെ മുൻ അധ്യാപികയും ചലച്ചിത്രനടൻ ബഹുദൂറിന്റെ സഹോദരിയുമായ ആരിഫയാണ് ഭാര്യ. മക്കൾ: നസീം, നസീത. മരുമക്കൾ: ഡോ. അബ്ദുൽ സലാം (ചെസ്റ്റ് ഹോസ്പിറ്റൽ, കോഴിക്കോട്), ഡോ. നൂറുദ്ദീൻ (പ്രോവിഡൻസ് ഡെന്റൽ ക്ലിനിക്, എറണാകുളം).