കൂത്തുപറമ്പ്: കാര്യാട്ടുപുറത്തെ കുഞ്ഞിപ്പറമ്പത്ത് ജനാർദനൻ മാസ്റ്റർ (60) നിര്യാതനായി. പാട്യം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പാലാ ഗവ. ഹൈസ്കൂൾ, രാജക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായും തലശ്ശേരി ഡി.ഇ.ഒ ആയും പ്രവർത്തിച്ചു. ഭാര്യ: ടി.എം. സവിത. മക്കൾ: അഖിലേഷ് (തരുവണതെരു യു.പി സ്കൂൾ), ആഷ്ന. മരുമക്കൾ: ഡോ. ഷിനോജ് (വേങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ആദിത്യ. സഹോദരങ്ങൾ: പ്രഭാകരൻ, സജീവൻ, സതീന്ദ്രൻ (ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ കൂത്തപറമ്പ് ബി.ആർ.സി).