കുമ്പള: വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ദേവിനഗർ സമാജം റോഡിലെ നിത്യനിലയത്തിൽ താമസക്കാരനും കുമ്പള ബസ് സ്റ്റാൻഡിനടുത്ത് വാച്ച് റിപ്പയർ നടത്തിവരുകയായിരുന്ന നാഗപ്പ ഗട്ടിയാണ് (72) മരിച്ചത്. വെള്ളിയാഴ്ച കുടുംബത്തോടൊപ്പം മാനില ക്ഷേത്രം ദർശിച്ച് മടങ്ങിയെത്തിയ ഉടനെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കുമ്പളയിലെ ജില്ല സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കൾ: പ്രസാദ്, പ്രതിമ, പ്രകാശ്, പ്രമിത. മരുമക്കൾ: പൂജ, നസ്മിത്ത്, നിതിൻ. സഹോദരങ്ങൾ: ദാമോദര ഗട്ടി, ചന്ദ്രശേഖര ഗട്ടി.