പറളി: യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പറളി കോട്ടപ്പള്ള സുകുമാരന്റെ മകൻ സൂരജിനെയാണ് (34) റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച ഉച്ചക്കുശേഷം 2.30ന് പറളി റെയിൽവേ സ്റ്റേഷനുസമീപം വില്വംകാട് പ്രദേശത്താണ് മൃതദേഹം കണ്ടത്. മാതാവ്: ശാരദ. ഭാര്യ: സന്ധ്യ. രണ്ടു മക്കളുണ്ട്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്കു മാറ്റി.