മാത്തൂർ: ജോലി ചെയ്തുകൊണ്ടിരിക്കെ ക്ഷീണം തോന്നിയ കെ.എസ്.ഇ.ബി ലൈൻമാൻ വീട്ടിലെത്തി വിശ്രമിക്കവെ മരിച്ചു. മാത്തൂർ കിഴക്കേത്തറ നാരകപ്പറമ്പ് രുഗ്മണി നിലയത്തിൽ പരേതനായ വേലായുധൻ നായർ എന്ന മണിയൻ മാസ്റ്ററുടെ മകൻ സുരേഷ് കുമാർ എന്ന നാരായണൻകുട്ടി (40) ആണ് മരിച്ചത്. കുത്തനൂരിൽ കെ.എസ്.ഇ.ബി ലൈൻമാനാണ്. തിങ്കളാഴ്ച ഉച്ചവരെ ജോലി ചെയ്ത് ക്ഷീണം തോന്നിയപ്പോൾ വീട്ടിലേക്കു പോയതായിരുന്നു. വീടിനു സമീപത്തുള്ള ഡോക്ടറെ കണ്ട് വീട്ടിലെത്തി വിശ്രമിക്കാൻ കിടന്നതായിരുന്നുവത്രെ. പിന്നീട് വീട്ടുകാർ നോക്കുമ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പെരിങ്ങോട്ടുകുറുശ്ശിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് പോകാനുള്ള തയാറെടുപ്പിലായിരുന്നു സുരേഷ് കുമാർ. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: ഐശ്വര്യ. മക്കൾ: അംബിക, അഞ്ജിത.