പത്തിരിപ്പാല: പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. മണ്ണൂർ അകവണ്ട കൊരിയൻ മുസ്തഫയുടെ മകൾ സഫ ഫാത്തിമ (17) ആണ് തൃശൂർ മെഡിക്കൽ കോളജിൽ തിങ്കളാഴ്ച ഉച്ചയോടെ മരിച്ചത്. പനി ബാധിച്ച് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. പത്തിരിപ്പാല ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. മാതാവ്: സാബിറ. സഹോദരങ്ങൾ: മുസ്താക്ക്, ദിൽസാന.