തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡ് സ്വദേശിയും മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് നേതാവും പൗരപ്രമുഖനുമായിരുന്ന കൊണ്ടാണത്ത് ബീരാൻ ഹാജി (82) നിര്യാതനായി.
യു.എ.ഇയിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ശറഫുദ്ദീൻ എന്ന ബാവ (ജിദ്ദ), ഡോ. സൈഫുദ്ദീൻ (ജിദ്ദ), സമീറ. മരുമക്കൾ: മുഹമ്മദ്, സാജിദ, നുസ്റത്ത്.