തലശ്ശേരി: ധർമടം മീത്തലെ പീടിക പരീക്കടവ് റോഡ് അർഷീന മൻസിലിൽ കൊക്കപ്പുറം മീത്തൽ സീനത്ത് (56) നിര്യാതയായി. ഭർത്താവ്: തച്ചറക്കൽ അസീസ്. മക്കൾ: അസ്നാസ്, അർഷീന. മരുമകൻ: ജംഷീർ തലശ്ശേരി. സഹോദരങ്ങൾ: മമ്മദ്, ഖാലിദ്, റഷീദ്, മുസ്തഫ, ഹാരിസ്, സുലൈമാൻ, നജ്മ, സാബിറ, റഹ്മത്ത്.