ന്യൂമാഹി: പെരിങ്ങാടി മങ്ങാട്ടെ ചുണ്ടയിൽ തറവാട്ടംഗമായ കൗസല്യ (80) കുടക് ഐഗൂറിൽ (സോമവാർ പേട്ട) ധീരേന്ദ്ര ഭവനിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വി.കെ. കോരുക്കുട്ടി. മക്കൾ: സുഷമ (ശ്രീജിത്ത് മെഡിക്കൽസ്, മാദാപുരം), ധീരേന്ദ്ര കുമാർ (ഡെപ്യൂട്ടി മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടയം), ധനലക്ഷ്മി (ചാലക്കര, മാഹി), വി.കെ. ശ്രീജിത്ത് (റീജനൽ മാനേജർ, സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ, മർക്കാര). സഹോദരങ്ങൾ: സി. വനജ (മുംബൈ), എം.പി. പവിത്രൻ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), സി. ഹൈമാവതി, സി. സുരേഷ് ബാബു, പരേതരായ സി. ഗോപാലൻ, സി. ദാമു, സി. ദാസൻ (മലയാള മനോരമ), സി. ചന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച ഉച്ച മൂന്നിന് ഐഗൂരിൽ.