മഞ്ചേരി: ആദ്യകാല സോഷ്യലിസ്റ്റ് പ്രവർത്തകനും പുൽപറ്റ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ മുത്തനൂർ സ്വദേശി തയ്യിൽ അലവി ഹാജി (75) നിര്യാതനായി. ജനതാദൾ മലപ്പുറം ജില്ല കമ്മിറ്റി അംഗം, മുത്തനൂർ മഹല്ല് സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മറിയുമ്മ. മക്കൾ: ഫൈസൽ, നിസാർ, ലിയാക്കത്തലി, നൂർജഹാൻ, ജാസ്മിൻ. മരുമക്കൾ: ബഷീർ (അരിമ്പ്ര), അബ്ദുൽ ഗഫൂർ(പാലോട്ടിൽ), സഫൂറത്ത് ബീവി (ഒഴുകൂർ), മുർഷിദ (ആനക്കയം), നുസ്റത്ത് (ഏലിയാപറമ്പ്).