മക്കിയാട്: കോറോം പാലേരി വടക്കേ ഓരത്ത് മറിയം (95) നിര്യാതയായി. മുതിരക്കാലായിൽ കുടുംബാംഗമാണ്. പരേതനായ വടക്കേ ഓരത്ത് ജോസഫിന്റെ ഭാര്യയാണ്. മക്കൾ: ഏലമ്മ, വി.ജെ. ജോസ് (ഡയറക്ടർ, മക്കിയാട് ക്ഷീരോൽപാദക സഹകരണ സംഘം), ഫാ. പോൾ വടക്കേ ഓരത്ത് (എം.എസ്.ടി സഭാംഗം, മധ്യപ്രദേശ്), വി.ജെ. കുര്യൻ (ജന. സെക്രട്ടറി, തൊണ്ടർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി), മേരി (നഴ്സ്, ആസ്ട്രേലിയ), മിനി (നഴ്സ്, കുവൈത്ത്), മോളി (നഴ്സ്, യു.കെ), പരേതനായ വി.ജെ. ജോർജ് (മുൻ തൊണ്ടർനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്). മരുമക്കൾ: എൽസമ്മ മണലോത്ത്, മേരി മുണ്ടക്കൽ, സാലി മണ്ണുപറമ്പിൽ, സന്തോഷ് (ആസ്ട്രേലിയ), വിൽസൺ (കുവൈത്ത്), രാജൻ (യു.കെ), പരേതനായ ജോർജ് പൊട്ടനാനിയിൽ (അടിവാരം, താമരശ്ശേരി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുഞ്ഞോം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.