മാഹി: ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം നെല്ലിയാട്ടീൽ മനേക്കര തട്ടാരത്ത് മഠത്തിൽ ശ്രീധരൻ നമ്പ്യാർ (85) നിര്യാതനായി. പരേതരായ നാരായണക്കുറുപ്പിന്റെയും അമ്മു അമ്മയുടെയും മകനാണ്. ഭാര്യ: വളയം പടിഞ്ഞാറെ പിള്ളാട്ട് സാവിത്രി. മക്കൾ: എസ്. മനോജ് (വൈദ്യുതി വകുപ്പ്, മാഹി), എസ്. ബീന. മരുമക്കൾ: പി. പ്രമോദ്, രശ്മി (ആയിത്തറ, മമ്പറം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാഹി മുനിസിപ്പൽ ശ്മശാനത്തിൽ.