മേപ്പയൂർ: ചാവട്ട് എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ മേപ്പാട്ട് അബ്ദുൽ റസാഖ് (62) നിര്യാതനായി. ചാവട്ട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ്, മേപ്പയൂർ എളമ്പിലാട് മഹല്ല് കമ്മിറ്റി മുൻ സെക്രട്ടറി, മേപ്പയൂർ പഞ്ചായത്ത് യൂത്ത് ലീഗ് മുൻ സെക്രട്ടറി, മേപ്പയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അഫ്സത്ത്. മകൾ: ഫായിസ് (ഖത്തർ), ഫർഹത്ത്. മരുമകൻ: മുഹമ്മദ് ഷാഫി തയ്യുള്ളതിൽ നൊച്ചാട് (ദുബൈ). സഹോദരങ്ങൾ: അമ്മത് മേപ്പാട്ട് (ചാവട്ട്), ആമിന (നന്ദി), റുഖിയ (പയ്യോളി), ഹസനത്ത് (ചാവട്ട്), റാബിയ (വാകയാട്), അബ്ദുൽ റഷീദ് (ചാവട്ട്).