പെരുമുഖം: അഞ്ചേരി പറമ്പത്ത് വി. മുഹമ്മദ് കുട്ടി മൊല്ല (85) നിര്യാതനായി. പെരുമുഖം എണ്ണക്കാട് പള്ളി, മുതുവാട്ടുപാറ പള്ളി, ഫറോക്ക് ചാലിൽ പള്ളി, പൊറാഞ്ചേരി പള്ളി, തിണ്ണക്കൽ നിസ്കാര പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ സേവനംചെയ്തിട്ടുണ്ട്. ഭാര്യ: ആയിശുമ്മു. മക്കൾ: ഹസൻകോയ മദനി (മുദരിസ്, കരിങ്കല്ലത്താണി സുന്നി മസ്ജിദ്, മുസ്ലിം ജമാഅത്ത് പെരുമുഖം യൂനിറ്റ് പ്രസിഡന്റ്), മുഹമ്മദലി സഖാഫി (മുദരിസ്, കോട്ടയിൽ വാലയിൽ പള്ളി, പ്രസിഡന്റ് -സി.എം മദ്റസ അയ്യംബാക്കി), സൈനബ, സുബൈദ.