കടന്നപ്പള്ളി: സാമൂഹിക, രാഷ്ട്രീയ, കായിക രംഗത്തെ നിറസാന്നിധ്യവും കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പടിഞ്ഞാറെക്കരയിലെ കെ.സി. പത്മനാഭൻ നമ്പ്യാർ (86) നിര്യാതനായി. സി.പി.എം കടന്നപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം, കടന്നപ്പള്ളി സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ഹൗസിങ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്, കർഷകസംഘം മാടായി ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കടന്നപ്പള്ളി ഗവ. ഹൈസ്കൂൾ മുൻ അധ്യാപകനാണ്. നിലവിൽ സി.പി.എം പടിഞ്ഞാറേക്കര ബ്രാഞ്ച് അംഗമാണ്. ഭാര്യ: കെ.കെ. യശോദ അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ (ഗൾഫ്), ഹരികൃഷ്ണൻ (അബൂദബി), കൃഷ്ണ വേണി (അധ്യാപിക, കടന്നപ്പള്ളി യു.പി സ്കൂൾ). മരുമക്കൾ: ഉഷ (അധ്യാപിക, പബ്ലിക് സ്കൂൾ പരിയാരം), രൂപ (അധ്യാപിക, പയ്യന്നൂർ ജംകിഡ്സ്), ചന്ദ്രാംഗദൻ (പ്രധാന അധ്യാപകൻ, ഗവ. എൽ.പി സ്കൂൾ വെള്ളാട്ട്, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം). സഹോദരങ്ങൾ: കെ.സി. ബാലകൃഷ്ണൻ മാസ്റ്റർ (തളിപ്പറമ്പ്, റിട്ട. അധ്യാപകൻ, മൂത്തേടത്ത് ഹൈസ്കൂൾ), പത്മാവതിയമ്മ (ചെറുതാഴം), ദേവിയമ്മ (എറണാകുളം).