ചെമ്മനാട്: പഴയകാല വല വ്യാപാരി കുന്നരിയത്ത് താമസിക്കുന്ന ചെമ്മനാട് പാലോത്ത് സ്വദേശി സി.കെ. ഇസ്മായിൽ (77) നിര്യാതനായി. പരേതരായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: നഫീസ ആലംപാടി. മക്കൾ: ജലീൽ പാലോത്ത്, റാഫി, റംഷീദ്, റാഹിൽ, റിഫായി (എല്ലാവരും ദുബൈ), മുബീന, റൈഹാന, റിസ്വാന (അധ്യാപിക, ഗവ. യു.പി സ്കൂൾ, കോളിയടുക്കം). മരുമക്കൾ: യൂസുഫ് തളങ്കര (സൗദി), ഫൈസൽ ബേക്കൽ (ദുബൈ), റാഷിദ് ചെമ്മനാട് (ബഹ്റൈൻ), ഹലീമ പൊയിനാച്ചി (ക്ലർക്ക്, തൻബീഹുൽ ഇസ്ലാം ടീച്ചേഴ്സ് ട്രെയ്നിങ് സെന്റർ നായന്മാർമൂല), ജസീല മണിയങ്കാനം, സമീറ ചെർക്കള. സഹോദരങ്ങൾ: മുഹമ്മദ്, ബീഫാത്തിമ, ഖദീജ, ഉമ്മാലിമ്മ.