ഒറ്റപ്പാലം: ആടിന് തീറ്റ ശേഖരിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വയോധികൻ മരിച്ചു. വാണിയംകുളം പാവുക്കോണം പാറമേൽ പടി ഗോപാലൻ (61) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. വീടിന് സമീപത്തെ വളപ്പിൽ നിന്ന് ഇലകൾ ശേഖരിക്കുന്നതിനിടയിലാണ് അപകടം.
ഉടൻ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വാണിയംകുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പുഷ്പ. മക്കൾ: അമൃത, അഭിലാഷ്.