പഴയന്നൂർ: രക്തസ്രാവത്തെ തുടർന്ന് നഴ്സായ യുവതി മരിച്ചു. വെന്നൂർ പോത്തനാട്ടിൽ ഷിബിന്റെ ഭാര്യ ആതിര (35) ആണ് മരിച്ചത്. എട്ടുമാസം ഗർഭിണി ആയിരുന്ന ആതിരയെ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ ആശുപത്രിയിലെ നഴ്സായിരുന്നു. തുടർന്ന് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.
ആതിരക്ക് പനിയും പിടിപെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ചയാണ് മരിച്ചത്. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മകൾ: അതിഥി. പിതാവ്: പരേതനായ വിശ്വംഭരൻ. മാതാവ്: സുഷമ.