മാന്ദാമംഗലം: ബസിറങ്ങി റോഡ് കുറുകെ കടക്കുമ്പോള്‍ അതേ ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിലങ്ങന്നൂര്‍ ചെന്നായ്പാറ കുയിലുവളപ്പില് പരേതനായ രാധാകൃഷ്ണന്റെ ഭാര്യ അമ്മിണി (64) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് വിലങ്ങന്നൂരിലായിരുന്നു അപകടം.
ഗുരുതര പരിക്കേറ്റ ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. മക്കള്‍: രജീഷ്, രനീഷ്, അനീഷ്. മരുമക്കള്‍: പ്രീത, വിനിത, സുമി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്കുശേഷം 2.30ന് വടക്കുമ്പാടം ആത്മാലയത്തില്‍.