ഏലംകുളം: മാട്ടായിയിലെ വി.കെ. മുഹമ്മദ് കുട്ടി (80) നിര്യാതനായി. പരേതരായ നാട്യമംഗലം വടക്കുംമുറി വട്ടംകണ്ടത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെയും ചെറുകര ചിറത്തൊടി പാത്തുമ്മയുടെയും മകനാണ്. ഏലംകുളം സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, സി.പി.എം ഏലംകുളം ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: തത്തനംപുള്ളി പുലാക്കൂടത്തിൽ പാത്തുമ്മു. മക്കൾ: റഹ്മത്ത് (കട്ടുപ്പാറ), ലൈല (ഏലംകുളം). മരുമക്കൾ: ഇടക്കറവത്ത് അബൂബക്കർ മാസ്റ്റർ (കട്ടുപ്പാറ), സ്രാജുട്ടി താമരശ്ശേരി (പെരിന്തൽമണ്ണ അർബൻ ബാങ്ക് മുൻ ബ്രാഞ്ച് മാനേജർ).