കൊണ്ടോട്ടി: എക്കാപറമ്പ് ഞാറക്കോടന്‍ സൈതലവിയുടെയും തുറക്കല്‍ പള്ളിപ്പറമ്പന്‍ കൗലത്തിന്റെയും മകന് മന്‍സൂര്‍ (39) നിര്യാതനായി. കൊണ്ടോട്ടി ഇ.എം.ഇ.എ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സാമൂഹ്യശാസ്ത്ര അധ്യാപകനാണ്. മുസ്ലിം യൂത്ത് ലീഗ് കുഴിമണ്ണ പഞ്ചായത്ത് കമ്മിറ്റി മുന്‍ സെക്രട്ടറി, എക്കാപ്പറമ്പ് മെക്-ഏഴ് ഏരിയ കോഓഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: കെ.പി. ബുഷ്റ (അധ്യാപിക, ഗവ. യു.പി സ്കൂള്‍, ഒഴുകൂര്‍). മക്കള്‍: മുഹമ്മദ് അജ്വദ്, മുഹമ്മദ് അഷ്മില്‍, ആയിഷ മെഹബിന്‍. സഹോദരന്: ഫിര്‍ദൗസ്.