അടിമാലി: ഹോമിയോ വകുപ്പ് ചീഫ് മെഡിക്കൽ ഓഫിസർ ( റിട്ട.) ഇരുമ്പുപാലം പാലമൂട്ടിൽ ഡോ. പി.എം. അബ്ദുൽ സലീം (64) നിര്യാതനായി. ഭാര്യ: ലൈല (റിട്ട. നഴ്സ് ഹോമിയോ വകുപ്പ്). മകൻ: ഡോ. അബ്ദുൽ അവ്വൽ. മരുമകൾ: ഡോ.സമിയ. ഹൈറേഞ്ചിൽ വിവിധ സർക്കാർ ഹോമിയോ ആശുപത്രികളിൽ ജോലി നോക്കിയിട്ടുണ്ട്. വിഷ ചികിത്സ, മൃഗ ചികിത്സ, പാരമ്പര്യ വൈദ്യ ചികിത്സ എന്നിവയും നടത്തിയിരുന്നു. ദേവിയാർ കോളനി പാലമൂട്ടിൽ പരേതനായ മീരാൻ വൈദ്യന്റെയും ഷെരീഫയുടെയും മൂത്ത മകനാണ്. സഹോദരങ്ങൾ: സഫിയ മൈതീൻ, അബ്ദുൾ മജീദ്, അബ്ദുൽ ജബ്ബാർ (റിട്ട. ഇക്കണോമിക്സ് സ്റ്റാറ്റിറ്റിക്സ് വകുപ്പ് ഓഫിസർ), പി.എം. ഉമ്മർ ( മാധ്യമം ഏജന്റ്), സ്വാലിഹ അബ്ദുൽ ഷുക്കൂർ.