മുണ്ടക്കയം: മുപ്പത്തിയൊന്നാം മൈല്‍ അഞ്ചില്‍ ക്ലാരമ്മ (76) നിര്യാതയായി. എടത്വാ പുളിക്കപ്പറമ്പില്‍ കുടുംബാംഗമാണ്. ഭർത്താവ്: എ.ജെ. ജോസഫ്. മക്കള്‍: റോഷ്ണി ജോജന്‍ (കുവൈത്ത്), റീന മജോ (ടീച്ചര്‍, എ.എം. എച്ച്.എസ്.എസ്, കാളകെട്ടി). മരുമക്കള്‍: ജോജന്‍ വേഴമ്പത്തോട്ടം (പൊന്തന്‍പുഴ), മജോ പൊന്നാംകുഴി (ഡിജിറ്റല്‍ ഇലക്ടോണിക്സ്, മുണ്ടക്കയം). മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് നാലിന് വസതിയില്‍ കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് മുണ്ടക്കയം വ്യാകുലമാത ഫൊറോനപള്ളി സെമിത്തേരിയില്‍.