കോട്ടയം: പൂവന്തുരുത്തിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. പാക്കിൽ ചിറയിൽ വീട്ടിൽ പരേതനായ ഷൈജുവിന്റെ മകൻ ജിബിനാണ് (23) മരിച്ചത്. ഞായറാഴ്ച രാത്രി 11.30ഓടെ പൂവൻതുരുത്ത് റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്കുവന്ന പാലക്കാട് അമൃത എക്സ്പ്രസാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് ട്രെയിൻ അൽപ്പസമയം ട്രാക്കിൽ നിർത്തിയിട്ടു. വിവരം ലോക്കോ പൈലറ്റ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. റെയിൽവേ അധികൃതർ വിവരം ചിങ്ങവനം പൊലീസിലും. തുടർന്ന് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവല്ല ബിലീവേഴ്സ് ചർച്ച് ജീവനക്കാരനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് പാക്കിൽ സെന്റ് തെരേസാസ് പള്ളി സെമിത്തേരിയിൽ.