ഈരാറ്റുപേട്ട: വീട്ടിലേക്ക് നടന്നുപോകവേ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വെളിയത്ത് അബ്ദുൽ ലത്തീഫിന്റെ (അന്തി) മകൻ അബ്ദുറഊഫ് (40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ മുട്ടം ജങ്ഷനിലായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: കണ്ടത്തിൽ കുടുംബാംഗം സുഹ്റ. സഹോദരങ്ങൾ: അദീബ (എം.ഇ.എസ് കോളജ് അധ്യാപിക), നബീൽ, നസീബ്, നസ്റിൻ. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.