ചേർത്തല: ആത്മീയ യാത്ര സംഘത്തിൽപ്പെട്ടയാൾ നിയന്ത്രണം വിട്ട ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട അടൂർ പള്ളിക്കൽ പഞ്ചായത്ത് 7ാം വാർഡിൽ കലടിവിള കിഴക്കേതിൽ കമറുദ്ദീൻ (59) ആണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല മതിലകം ജങ്ഷന് തെക്ക് ശനിയാഴ്ച രാത്രി 10.30ക്കായിരുന്നു അപകടം. ഒറ്റപ്പാലത്തേക്ക് ആത്മീയ യാത്രക്കായി പുറപ്പെട്ട സംഘം ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തിയതായിരുന്നു. ഭക്ഷണം കഴിച്ചശേഷം ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് സമീപം നിൽക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് കമറുദ്ദീനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മത്സ്യവ്യാപാരിയായിരുന്നു. മാരാരിക്കുളം പൊലീസ് കേസെടുത്തു. ഭാര്യ: ഷംല. മക്കൾ: അൻഷാദ്, അൻസി.