വൈപ്പിന്‍: പുതുവൈപ്പ് ബീച്ചില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങവേ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി. സൗത്ത് പുതുവൈപ്പ് മാരായി ഹോബിയുടെയും സീമയുടെയും മകന് ബോധിയുടെ മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ വളപ്പ് തീരത്തുനിന്ന് 300 മീറ്റര്‍ അകലെ തെരച്ചിലിനിടെ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് മറ്റ് മൂന്നു കൂട്ടുകാരുമൊത്ത് ബീച്ചിൽ കുളിക്കുന്നതിനിടെ ബോധി മുങ്ങിത്താഴുകയായിരുന്നു. നായരമ്പലം ഭഗവതിവിലാസം ഹയര്‍ സെക്കൻഡറി സ്കൂളില്‍ രണ്ടാംവര്‍ഷ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സഹോദരി: ഹൃദ്യ. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുരുക്കുംപാടം പൊതുശ്മശാനത്തില്‍.