കാഞ്ഞങ്ങാട്: നടന്നുപോകുന്നതിനിടെ, മധ്യവയസ്കൻ വഴിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബേഡകം കുണ്ടംകുഴി മാടക്കല്ലിലെ മുല്ലച്ചേരി ഭാസ്കരൻ (51) ആണ് മരിച്ചത്. സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പി. ശോഭ. മക്കൾ: ശിൽപ, ശിവന്യ. സഹോദരങ്ങൾ: ലീല (ബെദിര), മീനാക്ഷി (കൊടവലം), കാർത്യായനി, മാധവൻ (ഗൾഫ്).