അരീക്കോട്: അരീക്കോട് താമസിച്ചിരുന്ന മുൻ ഫുട്ബാൾ താരം യു. മുഹമ്മദ് (ഉഴുന്നൻ മുഹമ്മദ്-72) നിര്യാതനായി. തെരട്ടമ്മൽ സ്വദേശിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു മരണം. മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ടീമുകളിൽ കളിച്ചിട്ടുണ്ട്. പരേതരായ ഉഴുന്നൻ കുഞ്ഞാലൻ ഹാജിയുടെയും മൂർഖൻ ബിയ്യക്കുട്ടി ഉമ്മയുടെയും മകനാണ്. ഭാര്യ: സുഹ്റ. മക്കൾ: ബിജ്ന ജലീൽ, ഡോ. ഹാരിസ് (എം.എ.എം.ഒ കോളജ് മണാശ്ശേരി). മരുമക്കൾ: ഡോ. അബ്ദുൽ ജലീൽ (കോഴിക്കോട് മെഡിക്കൽ കോളജ്), നുബ്ല. സഹോദരങ്ങൾ: യു. ഷറഫലി (സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസി), ഷുഹൈബ് (എം.എസ്.പി സ്കൂൾ മലപ്പുറം റിട്ട കായികാധ്യാപകൻ), സമീർ( അധ്യാപകൻ, എം.എസ്.പി സ്കൂൾ മലപ്പുറം), ആസിയക്കുട്ടി, സഹീദ, സുബൈറത്ത്, ഖദീജ.