തിരുനാവായ: എടക്കുളത്തെ മുസ്ലിം ലീഗ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന കുറ്റിപ്പറമ്പിൽ അബ്ദുൽ ഖാദർ ഹാജി (ബാവ -73) നിര്യാതനായി. എടക്കുളം മാർക്കറ്റിലെ മുൻകാല മത്സ്യവ്യാപാരിയും തെക്കെ അങ്ങാടിയിലെ പലചരക്ക് വ്യാപാരിയുമായിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഹാജറ, സഫിയ, റഹീന, ഫൈസൽ, സാജിദ. മരുമക്കൾ: ഫാത്തിമ, ഇമാമുദ്ദീൻ, കുഞ്ഞിമോൻ, മുഹമ്മദ് കുട്ടി, ഇബ്രാഹിം. സഹോദരങ്ങൾ: കുഞ്ഞീൻകുട്ടി, ഇബ്രാഹിംകുട്ടി, അബ്ദുൽ കരീം, കബീർ, ഹസൈനാർ, ഖദീജ, പാത്തുമ്മകുട്ടി, ബീപാത്തു. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് എടക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.