അഗളി: അട്ടപ്പാടി ചിറ്റൂർ കോട്ടമലയിൽ പുതുശ്ശേരി വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ മറിയക്കുട്ടി (97) നിര്യാതയായി. എറണാകുളം ചേരാനെല്ലൂർ തേലക്കാടൻ കുടുംബാംഗമാണ്. അട്ടപ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായിരുന്നു. മക്കൾ: എൽസി, മേരി, ആനി, റോസി, ഡേവിഡ്. മരുമക്കൾ: ജോൺ, ജോസ്, ആന്റണി, ജോളി, പരേതനായ ജോർജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ചിറ്റൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.