അലനല്ലൂർ: അലനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം പരേതനായ നായാണപ്പിള്ളയുടെ ഭാര്യ അപ്പുള്ളി ശാന്തകുമാരി (70) നിര്യാതയായി.
പരേതനായ ശങ്കരൻ നായരുടെ മകളാണ്. അലനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളിയായിരുന്നു. മകൻ: സഹദേവൻ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ). മരുമകൾ: സിന്ധു വാരിക്കുഴിയിൽ (കല്ലടിക്കോട്).