കോട്ടയം: തിരുനക്കര ശ്രീനിവാസയ്യര്‍ റോഡ് ഗോമതി വിലാസില്‍ എച്ച്. രാമനാഥന് (രാംജി-68) നിര്യാതനായി. കോട്ടയം ബ്രാഹ്മണസമൂഹം പ്രസിഡന്റും കേരള ബ്രാഹ്മണസഭ ജില്ല പ്രസിഡന്റുമാണ്. കേരള ബ്രാഹ്മണസഭ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, ടൗണ്‍ യൂനിറ്റ് മുന്‍ പ്രസിഡന്റ്, ഹിന്ദു ധര്‍മ്മ പരിഷത്ത് രക്ഷാധികാരി, തിരുനക്കര ക്ഷേത്രോപദേശക സമിതി രക്ഷാധികാരി, അയ്യപ്പസേവ സമാജം മുന്‍ ജില്ല പ്രസിഡന്റ്, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വൈസ് പ്രസിഡന്റ്, ഹിന്ദു ഇക്കണോമിക് ഫോറം കോട്ടയം ചാപ്റ്റര്‍ അംഗം, രഞ്ജിനി സംഗീത സഭ മുന്‍ കമ്മിറ്റി അംഗം, നാദോപാസന സംഗീതസഭ അംഗം, 2013 ല്‍ കോട്ടയത്ത് നടന്ന അഖില ഭാരത ഭാഗവതസത്രത്തിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആലപ്പുഴ കൈലാസമഠത്തില് കെ.പി. രാജേശ്വരി. മകന്: ആര്. സുഭാഷ്.