കാഞ്ഞങ്ങാട്: കല്ലൂരാവി പാട്ടക്കലിലെ പരേതനായ സി.കെ. കുഞ്ഞാമുവിന്റെ ഭാര്യ കെ. മറിയം (62) നിര്യാതയായി. കൂളിയങ്കാലിലെ പരേതരായ ഇബ്രാഹിം കുട്ടി -ഫാത്തിബി ദമ്പതികളുടെ മകളാണ്. മക്കൾ: ഖൈറുന്നിസ, അസ്മ, റാശിദ, റഹീന, റസീന, റൗഫ് (അബൂദബി). മരുമക്കൾ: കമാൽ, ഫൈസൽ, അബ്ദുല്ല, സമീർ, സൽമത്ത്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, സി. ഹമീദ് (ഖത്തർ), കുഞ്ഞാമി, പരേതരായ അലിമ, നഫീസ.