കാഞ്ഞങ്ങാട്: രാജപുരം ചേരുവേലിൽ തോംസൺ മാത്യു (59) നിര്യാതനായി. ഭാര്യ: ബീന തൊടുപുഴ മുട്ടംപ്ലാക്കൂട്ടത്തിൽ കുടുംബാംഗം. മക്കൾ: സനൽ, മരിയ, പരേതനായ സനു. സഹോദരങ്ങൾ: മോൾസി, ഡോളി, പോൾസൺ, മിനി, മനോജ്. മൃതദേഹം വ്യാഴാഴ്ച രാവിലെ 9ന് സഹോദരൻ പോൾസന്റെ ഭവനത്തിൽ എത്തിച്ച് വൈകീട്ട് 3.30ന് ശുശ്രൂഷകൾ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.