തലശ്ശേരി: പന്തക്കപ്പാറ സൗഹൃദയിൽ കെ.പി. സദു മാസ്റ്റർ (64) നിര്യാതനായി. കണ്ണൂർ പൂഴാതി യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. സി.പി.എം പിണറായി ഏരിയ കമ്മിറ്റി അംഗമാണ്. കർഷക സംഘം പിണറായി ഏരിയ സെക്രട്ടറി, കണ്ണൂർ ജില്ല കമ്മിറ്റി അംഗം, പിണറായി ഫാർമേർസ് ബാങ്ക് പ്രസിഡന്റ്, തലശ്ശേരി റൂറൽ ബാങ്ക് ഡയറക്ടർ, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ മുൻ തലശ്ശേരി ബ്ലോക്ക് പ്രസിഡന്റ്, കണ്ണൂർ ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതരായ നാണുവിന്റെയും രോഹിണിയുടെയും മകനാണ്. രജിതയാണ് ഭാര്യ. സഹോദരങ്ങൾ: കെ.പി. വത്സൻ മാസ്റ്റർ, സജിത, പ്രമോദ്, പ്രമീള, പരേതയായ ശൈലജ.