നന്മണ്ട: പതിനാലെ നാലിൽ പരേതനായ കിഴക്കെ താഴെചിറായി ഗോപാലൻ നായരുടെ ഭാര്യ മാധവി അമ്മ (85) നിര്യാതയായി. മക്കൾ: വിലാസിനി, പ്രേമ, കൃഷ്ണൻകുട്ടി, ശശി, ഗീത, പരേതയായ ശ്രീമതി. മരുമക്കൾ: ഗംഗാധരൻ (കരിയാത്തൻകാവ്), രാഘവക്കുറുപ്പ് (പൂനത്ത്), സ്മിത (കാക്കൂർ), നിഷ (കുന്നത്തറ), പുരുഷോത്തമൻ (അറപ്പീടിക). സഞ്ചയനം തിങ്കളാഴ്ച.