ചെങ്ങന്നൂർ: ഗുരുകുലം സ്കൂൾ ഓഫ് മ്യൂസിക് തബല അധ്യാപകൻ, ചെങ്ങന്നൂർ തിട്ടമേൽ പ്ലാംമൂട്ടിൽ എൻ.അശോക് കുമാർ (69) നിര്യാതനായി. ആദ്യകാല ചലച്ചിത്ര,നാടക നടൻ പരേതനായ നാണുക്കുട്ടന്റെയും നടി പരേതയായ ചെങ്ങന്നൂർ പങ്കജവല്ലിയുടെയും മകനാണ്. ഭാര്യ: എം.കെ. രാധാമണി (ചിത്രരചന അധ്യാപിക). മക്കൾ: കവിത, കാവ്യ (ന്യത്ത അധ്യാപിക, മഞ്ജീര നൃത്ത വിദ്യാലയ, ചെങ്ങന്നൂർ).മരുമക്കൾ: ജിതേഷ് കൃഷ്ണൻ, കെ.അഖിൽ (ദുബൈ).