ചേപ്പാട്: പുളിമൂട്ടിൽ പരേതനായ ചാക്കോ ഫിലിപ്പിന്റെ (പാപ്പച്ചൻ) ഭാര്യ ഷീല ചാക്കോ (80) നിര്യാതയായി. തിരുവല്ല ചാലക്കുഴി കുടുംബാംഗമാണ്. മക്കൾ: റെഞ്ചിറ്റ് ഫിലിപ്പ് ചേപ്പാട്, എലിസബത്ത് റോഷിൻ (ഓസ്ട്രേലിയ). മരുമക്കൾ ജോർജ് തോമസ്(ജോർജ്ജി), പ്രിയ ചാക്കോ റെഞ്ചിറ്റ്. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ചേപ്പാട് സെൻറ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.