എടവണ്ണ: പലചരക്ക് സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോകുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. തുവ്വക്കാട് പടിഞ്ഞാറെ മുക്ക് പെരിന്തിനിയിൽ താമസിക്കുന്ന ഇല്യൻ കുഞ്ഞാപ്പു എന്ന പി.എം. വീരാൻ കുട്ടിയാണ് (58) മരിച്ചത്. ഖുലഫാഉ റാശിദീൻ പള്ളിക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരണം. ഭാര്യ: ഹഫ്സ. മക്കൾ: അമീൻ, മസൂദ്, മുനീഷ്.