ചെറുതോണി: നഴ്സിങ് വിദ്യാർഥിനി ബംഗളൂരുവിൽ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ.
കീരിത്തോട് കിഴക്കേപ്പാത്തിക്കൽ വീട്ടിൽ ഹരിയുടെ മകൾ അനഘയെയാണ് (20) ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ബംഗളൂരു ധന്വന്തരി നഴ്സിങ് കോളജിലെ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയാണ്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനു ശേഷം കോളജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റൽ മോർച്ചറിയിൽ. ബന്ധുക്കൾ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. മാതാവ്: രാധ. സഹോദരങ്ങൾ: അനന്തു, അതുൽ.