കൂറ്റനാട്: ചാലിശ്ശേരി ആലിക്കരയിൽ ഓട്ടോഡ്രൈവറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലിക്കര അത്താണി പറമ്പിൽ പരേതനായ മാനു എന്ന മുഹമ്മദിന്റെയും ബീപാത്തുവിന്റെയും മകൻ റഷീദിനെയാണ് (46) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചാലിശ്ശേരി പൊലീസ് തുടർനടപടി സ്വീകരിച്ചു. ഭാര്യ: റംസീന. മക്കൾ: റീഹ റഷീദ്, റംഷാൻ ദീൻ റഷീദ്.