ചേന്ദമംഗലൂർ: കാരന്തൂർ സ്വദേശിയും ചേന്ദമംഗല്ലൂരിൽ താമസക്കാരനുമായിരുന്ന അരിപ്പനങ്ങാടി അബ്ദുൽ അസീസ് (58) നിര്യാതനായി. ദീർഘകാലം മുക്കം ഗ്രേസ് പാലിയേറ്റിവ് കെയറിന്റെ റസീവറായി സേവനമനുഷ്ഠിച്ചിരുന്നു.ഭാര്യമാർ: സീനത്ത്, പരേതയായ മറിയം അരിപ്പനാടി. മകൾ: സഫുവാന ജാസ്മിൻ. സഹോദരങ്ങൾ: മുസ്തഫ കാരന്തൂർ, ജമീല, പരേതനായ മുഹമ്മദ് ബഷീർ. മരുമകൻ: ഇ.പി. ജൗഷിക്ക്.