വത്സൻപഴയങ്ങാടി: മാടായി ചൈനാക്ലേക്ക് സമീപത്തെ ഒതയോത്ത് വത്സൻ (72) നിര്യാതനായി. ജനത ക്ലബ് പ്രസിഡന്റ്, സി.പി.എം അംഗം, മാടായി ശ്രീഇട്ടമ്മൽ പുതിയ ഭഗവതിക്കാവ് പ്രസിഡന്റ്, ഗവ. വെൽഫെയർ യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കരയപ്പാത്ത് രതിദേവി. മക്കൾ: ഭവ്യ, കാവ്യ. മരുമക്കൾ: അജീഷ് (കണ്ണൂർ), രജിൻ (തോട്ടട). സഹോദരങ്ങൾ: രാജൻ, സോമൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.