പയ്യന്നൂർ: റിട്ട. എം.ഇ.എസ് എൻജിനീയർ അന്നൂരിലെ ടി.കെ. മാധവൻ (82) എറണാകുളത്ത് നിര്യാതനായി. പരേതനായ റിട്ട. അധ്യാപകൻ വി.എം. കുഞ്ഞിക്കണ്ണ പൊതുവാളുടെയും പരേതയായ ടി.കെ. പാർവതി അമ്മയുടേയും മകനാണ്. ഭാര്യ: എടിച്ചേരി കാർത്യായനി അമ്മ. മക്കൾ: ഡോ. ഇ. രേഖ, ഡോ. ഇ. ബിന്ദു. മരുമക്കൾ: അഡ്വ. സുരേന്ദ്രൻ, ഡോ. സുഗതൻ. സഹോദരങ്ങൾ: ടി.കെ. മുകുന്ദൻ, ടി.കെ. സുലോചന, ടി.കെ. ജയദേവൻ (റിട്ട. മാനേജർ എസ്.ബി.ഐ), പരേതരായ ടി.കെ. ശ്രീധരൻ (റിട്ട. അസി. എൻജിനീയർ കെ.എസ്.ഇ.ബി), ടി.കെ. സരോജിനി. സംസ്കാരം ഞായറാഴ്ച എറണാകുളത്ത്.