മൊഗ്രാൽ: കുടുംബസമേതം പള്ളികളിലേക്ക് തീർഥാടനത്തിന് പോയ മൊഗ്രാൽ സ്വദേശി ഒളച്ചാൽ ഹൗസിൽ മുഹമ്മദ് (55) കോഴിക്കോട്ട് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കഴിഞ്ഞദിവസം പുലർച്ചയായിരുന്നു മരണം. മൊഗ്രാൽ മീത്തലവളപ്പിൽ പരേതരായ സീതി-ബീബിഞ്ഞി ദമ്പതികളുടെ മകനാണ്. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും സൗദി കെ.എം.സി.സി പ്രവർത്തകനും മൊഗ്രാൽ ദേശീയവേദി ഗൾഫ് പ്രതിനിധിയുമായിരുന്നു. ഭാര്യ: സുഹ്റ. മക്കൾ: മഹറൂഫ്, മഹറൂസ, മർവ, മിന. മരുമകൻ: സുലൈമാൻ ബേക്കൽ. സഹോദരൻ: അബ്ദുല്ല (അബൂദബി പൊലീസ്). രാത്രിയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും.